Sunday, November 4, 2007

പൊട്ടാത്തബലൂണ്‍

അപ്പു രാവിലെ ഉണര്‍ന്നത് വളരെ ആവേശത്തോടെ ആയിരുന്നു.കാരണം ഇന്ന് സ്കൂളില്ല. പിന്നെ ഇന്നലെ ക്യാമ്പില്‍ നിന്നും മാഷ് പഠിപ്പിച്ച മാജിക്ക് ഒന്നു പരീഷിക്കണം.രാവിലെത്ന്നെ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയാക്കി അപ്പു തന്‍റെ കൂട്ടുകാരെയും കാത്തിരുന്നു. കുറചുകഴിഞ്ഞപോഴെക്കും കൂട്ടുകാരൊക്കെ എത്തി. വീടിന്‍റെ കാര്‍പോര്‍ച്ച് സ്റ്റേജാക്കി അപ്പു അനൌണ്‍സ്മെന്‍റ് ആരംഭിച്ചു. മാന്യമാഹാജനങ്ങളെ നിങ്ങളിതുവരെ കണ്ടിട്ടില്ലാത്ത ഒരു ബലൂണ്‍ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പരിചയപെടുത്തുകയാണ്................
അപ്പു മൂന്നാലു കൂട്ടുകാരെ അടുത്തുവിളിച് ഒരോ വീര്‍പ്പിച്ച ബലൂണും,മൊട്ടുസൂചിയും നല്‍കുന്നു. ഒരു ബലൂണ്‍ അപ്പുവും കയിലെടുത്തു. ഞാന്‍ 123എണ്ണുമ്പോള്‍ നിങ്ങള്‍ എല്ലാവരും വീര്‍പ്പിച്ച ബലൂണില്‍ മൊട്ടുസൂചി തറക്കണം.ഒ.ക്കെ. റെഡി വണ്‍..റ്റൂ..ത്രീ...ഠോ.ഠൊ.ഠൊ.എല്ലാവരുടെ ബലൂണും പോട്ടി.അല്‍ഭുതം;അപ്പു കയ്യിലുള്ള ബലൂണ്‍ മാത്രമതാ... പൊട്ടാതെ.. മൊട്ടുസൂചിയൊക്കെ തറച്ച് ഗമയിലങ്ങിനെ നില്‍ക്കുന്നു.അപ്പു അതിലേറെ ഗമയിലും.

*അപ്പുവിന്‍റെ ബലൂണിന്‍റെ രഹസ്യം. വീര്‍പ്പിച്ച ബലൂണീല്‍ ഒരിഞ്ചുവലിപ്പത്തിലുള്ള ഒരുസെല്ലൊടാപ്പ് നന്നായി ഒട്ടിചിരുന്നു.അതിന്മേലാണ് അപ്പു മൊട്ടുസൂ‍ചി തറച്ചത്.നിങ്ങളും ചെയ്തു നോക്കൂ .അഭിപ്രായങ്ങള്‍ അറീക്കൂ..

4 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാല്ലോ :)

ഏ.ആര്‍. നജീം said...

അല്ല, ഒരിഞ്ചു വലിപ്പമുള്ള സെല്ലോ ടേപ്പ് ഒട്ടിച്ചു വച്ചാല്‍ കൂട്ടുകാര്‍ക്ക് കാണാന്‍ പറ്റില്ലെ, തന്നെയുമല്ല, സെല്ലോ ടേപ്പില്‍ മൊട്ടുസൂചി കുത്തിയാലും ബലൂണ്‍ പൊട്ടില്ലെ സംശയം... സംശയം.

Unknown said...

പിയ നജീം,
സെല്ലൊ ടേപ്പ് സുതാര്യമല്ലെ .നന്നായി ഒട്ടിച്ചാല്‍ ശ്രദ്ധിച്ചു നോക്കിയാലെ കാണാന്‍ പറ്റൂ..കുറച്ചു സമയം പൊട്ടാതെ നില്‍ക്കും.ചെയ്തു നോക്കൂ.

Anonymous said...

man...all knows this..
u fool..